കോട്ടയം ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 4) റെഡ് അലേർട്ട്നാളെ(ഓഗസ്റ്റ് 5) ഓറഞ്ച് അലേർട്ട്

post


കോട്ടയം ജില്ലയില്‍  ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ഇന്ന്(ഓഗസ്റ്റ് 4) കേന്ദ്രകാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. 24 മണിക്കൂറിൽ 204.5 മില്ലീ മീറ്ററിലധികം മഴ ലഭിക്കുന്നതിനെയാണ് അതിതീവ്രമായ മഴയായി കണക്കാക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓഗസ്റ്റ് അഞ്ചിന് ജില്ലയിൽ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.