സംരംഭ മേഖലയിൽ ചുവടുറപ്പിച്ച് ആറളം ആദിവാസി വനിതകൾ

post

ആറളം കുടുംബശ്രീ സിഡിഎസിന്റെ കമ്മ്യൂണിറ്റി എന്റർപ്രെസസ് ഫണ്ടിൽ ഉൾപ്പെടുത്തി 18 ആദിവാസി വനിതകൾക്ക് സംരംഭങ്ങൾക്കായി 616000 രൂപ വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷനു കീഴിൽ പ്രവർത്തിക്കുന്ന പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് പശു, പോത്ത്, ആട് പരിപാലനം, കിയോസ്‌ക്, തയ്യൽ യൂണിറ്റ് എന്നീ സംരംഭങ്ങൾ തുടങ്ങാൻ വായ്പ വിതരണം ചെയ്തത്.

പ്രത്യേകം പരിശീലനം ലഭിച്ച 18 വനിതകൾക്കാണ് വായ്പ നൽകിയത്. പശുവളർത്തലിന് മൂന്നുപേർക്ക് 50000 രൂപയും പോത്ത് വളർത്തലിന് അഞ്ച് പേർക്ക് 30000 രൂപയും ആട് വളർത്തലിന് അഞ്ച് പേർക്ക് 30000 രൂപയും കിയോസകിനായി മൂന്നുപേർക്ക് 30000 രൂപയും തയ്യൽ സംരംഭം ആരംഭിക്കാൻ രണ്ടുപേർക്ക് 8000 രൂപ വീതവുമാണ് വായ്പ വിതണം ചെയ്തത്. വായ്പകൾ ഒന്നര വർഷത്തിനകം തിരിച്ചടക്കണം.