നാടുകാണിക്ക് ആധുനിക നിലവാരത്തില്‍ ആയുര്‍വേദ ഡിസ്പെന്‍സറി

post

തദ്ദേശിയ ജനതയുടെ സാമൂഹിക ഉന്നമനം ലക്ഷ്യം വച്ച് 'മികച്ച വിദ്യാഭ്യാസം മെച്ചപ്പെട്ട ആരോഗ്യം' എന്ന ആശയം ഉയര്‍ത്തി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ കേന്ദ്രങ്ങളും അനുവദിക്കുകയാണ് ജനകീയ സര്‍ക്കാര്‍. ആധുനിക നിലവാരത്തില്‍ ഐ.പി സംവിധാനവും ഫാര്‍മസിയും ഉള്‍പ്പെടെയാണ് നാടുകാണി ആയൂര്‍വേദ ഡിസ്പന്‍സറിയുടെ പുതിയ മന്ദിരം പണികഴിപ്പിച്ചിട്ടുള്ളത്.

നാടുകാണിയില്‍ പട്ടിക വര്‍ഗ വികസന വകുപ്പിന്റെ 10 സെന്റ് സ്ഥലത്ത് 30 ലക്ഷം രൂപ ചിലവഴിച്ചാണ് ആയൂര്‍വേദ ഡിസ്പന്‍സറി നിര്‍മിച്ചിട്ടുള്ളത്. 1150 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ മെഡിക്കല്‍ ഓഫീസറുടെ മുറി, ഫ്രണ്ട് ഓഫീസ്, ഫാര്‍മസി, സ്റ്റോര്‍ റൂം, പ്രാഥമിക ചികിത്സാ മുറി, അടുക്കള, ശുചിമുറി തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടെയുമാണ് പുതിയ ആയൂര്‍വേദ ആശുപത്രി മന്ദിരം നിര്‍മിച്ചിട്ടുള്ളത്. നിലവില്‍ ഐ.പി ചികിത്സയാണ് ഡിസ്പന്‍സറിയിലുള്ളത്. രാവിലെ 9 മണി മുതല്‍ ഉച്ച്ക്ക് 2 മണിവരെയാണ് ഡിസ്പന്‍സറിയുടെ പ്രവര്‍ത്തനം.