ജില്ലയില്‍ 12 ദുരിതാശ്വാസ ക്യാമ്പുകളിലായി 157 കുടുംബങ്ങളിലെ 389 പേര്‍

post

ജില്ലയിലെ ചിറ്റൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ 12 ദുരിതാശ്വാസ ക്യാമ്പുകളിലായി നിലവില്‍ 157 കുടുംബങ്ങളിലെ 389 പേര്‍ കഴിയുന്നു. ചിറ്റൂര്‍ താലൂക്കിലെ നെല്ലിയാമ്പതിയിലെ പാടഗിരി പാരിഷ് പള്ളിയില്‍ 12 കുടുംബങ്ങളിലെ 29 പേരെയും (19 സ്ത്രീകള്‍, 6 പുരുഷന്‍മാര്‍, 4 കുട്ടികള്‍), കയറാടി വില്ലേജിലെ വീഴ്ലിയില്‍ ചെറുനെല്ലിയില്‍ നിന്നുള്ള ഏഴ് കുടുംബങ്ങളിലെ 17 പേരെ ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് നിര്‍മിച്ച മൂന്ന് വീടുകളിലും(12 സ്ത്രീകള്‍, 4 പുരുഷന്‍മാര്‍, ഒരു കുട്ടി) മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

മണ്ണാര്‍ക്കാട് താലൂക്ക് പൊറ്റശ്ശേരി വില്ലേജ് ഒന്നില്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ 39 കുടുംബങ്ങളിലെ 110 പേരെയും (40 സ്ത്രീകള്‍, 39 പുരുഷന്‍മാര്‍, 31 കുട്ടികള്‍) പൊറ്റശ്ശേരി വില്ലേജ് ഒന്നില്‍ പുളിക്കല്‍ ഗവ. യു.പി. സ്‌കൂളില്‍ 30 കുടുംബങ്ങളിലെ 82 പേരെയും (34 സ്ത്രീകള്‍, 31 പുരുഷന്‍മാര്‍, 17 കുട്ടികള്‍), പാലക്കയം പാമ്പന്‍തോട് അങ്കണവാടിയില്‍ രണ്ട് കുടുംബങ്ങളിലെ 8 പേര്‍ (നാല് സ്ത്രീകള്‍, 2 പുരുഷന്‍, 2 കുട്ടികള്‍) പൊറ്റശ്ശേരി വില്ലേജ് ഒന്നില്‍ പാമ്പന്‍തോട് ഹെല്‍ത്ത് സെന്ററില്‍ അഞ്ച് കുടുംബങ്ങളിലെ 11 പേരെയും (4 സ്ത്രീകള്‍, 2 പുരുഷന്‍മാര്‍, 5 കുട്ടികള്‍) മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

അട്ടപ്പാടി താലൂക്കിലെ ഷോളയൂര്‍ ചിറ്റൂര്‍ പാരിഷ് ഹാളില്‍ 18 കുടുംബങ്ങളിലെ 38 പേരെയും (20 സ്ത്രീകള്‍, 15 പുരുഷന്‍, 3 കുട്ടികള്‍) മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഷോളയൂര്‍ വെങ്കകടവ് കമ്മ്യൂണിറ്റി ഹാളില്‍ 27 കുടുംബങ്ങളിലെ 32 പേരെയും (11 പുരുഷന്‍മാര്‍, 17 സ്ത്രീകള്‍, 4 കുട്ടികള്‍) പടവയല്‍ വില്ലേജില്‍ ആനക്കല്ല് അങ്കണവാടിയില്‍ 5 കുടുംബങ്ങളിലെ 20 പേരെയും (4 പുരുഷന്‍മാര്‍, 8 സ്ത്രീകള്‍, 8 കുട്ടികള്‍) അഗളി വിമലാഭവനില്‍ ഒരു കുടുംബത്തിലെ 5 പേരെയും (2 സ്ത്രീ, 2 പുരുഷന്‍, 1 കുട്ടി) മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

ഷോളയൂര്‍ വില്ലേജ് വെങ്കടവ് അങ്കണവാടിയില്‍ രണ്ട് കുടുംബങ്ങളിലെ 11 പേര്‍ (മൂന്ന് പുരുഷന്‍മാര്‍, നാല് സ്ത്രീകള്‍, നാല് കുട്ടികള്‍) കള്ളമല വില്ലേജ് കല്‍ക്കണ്ടി ട്രിനിറ്റി ചര്‍ച്ച ഒമ്പത് കുടുംബങ്ങളിലെ 26 പേരെയും (12 പുരുഷന്‍മാര്‍, 10 സ്ത്രീകള്‍ ,4 കുട്ടികള്‍) മാറ്റി പാര്‍പ്പിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.