തെളിമയുള്ള തൈക്കാട്ടുശ്ശേരി പദ്ധതിക്ക് തുടക്കം

post

തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ തോടുകള്‍ നവീകരിക്കുന്നതിനുള്ള തെളിമയുള്ള തൈക്കാട്ടുശേരി പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരന്‍ നിര്‍വഹിച്ചു. തേവര്‍വട്ടം വാര്‍ഡിലെ കേളമംഗലം എലിക്കാട്ട് തോടിന്റെ നവീകരണ പ്രവര്‍ത്തനങ്ങളോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്.

നവകേരളം കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി തോടുകള്‍ നവീകരിക്കുന്നതിനായി 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ചാലില്‍-വാര്യംപറമ്പ്, ചൂരമന - പരിമണം, മനയ്ക്കല്‍ - വല്യാറ, കേളമംഗലം - എലിയ്ക്കാട്ട്, ദൈവത്തറ എന്നിവയുള്‍പ്പെടെ പഞ്ചായത്തിലെ പ്രധാനപ്പെട്ട ഏഴു തോടുകളാണ് ശുചീകരിക്കുന്നത്. തോടുകള്‍ വൃത്തിയാക്കുന്നതോടെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വെള്ളപ്പൊക്ക, മലിനീകരണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ആഴം കൂട്ടി ശുചീകരിക്കുന്നതിനൊപ്പം തുടര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗന്ദര്യവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.