ആറില്‍ക്കടവ് പാലവും അനുബന്ധറോഡും 16ന് നാടിന് സമര്‍പ്പിക്കും

post

തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ തുരുത്തി-അച്ചാംതുരുത്തി ദ്വീപുകളെ ബന്ധിപ്പിക്കുന്ന ആറില്‍ക്കടവ് പാലവും അനുബന്ധറോഡും ആഗസ്റ്റ് 16 നു പൊതുമരാമത്ത്, ടൂറിസം, യുവജനകാര്യ വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 2019 ലാണ് പാലത്തിന് കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്.

കേരള പൊതുമരാമത്ത് വകുപ്പിന്റെ ഡിസൈന്‍ വിംഗായ ഡ്രിക്ക് ബോര്‍ഡാണ് പാലത്തിന്റെ ഡിസൈന്‍ തയ്യാറാക്കിയത്. 22.32 മീറ്റര്‍ നീളമുള്ള മൂന്നു സ്പാനുകളായി 67.08 മീറ്റര്‍ നീളവും ഏഴരമീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. 2.6 കിലോമീറ്റര്‍ അനുബന്ധ റോഡും പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചുണ്ട്.