എക്‌സൈസ് ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; കണ്‍ട്രോള്‍ റൂം തുടങ്ങി

post

ഓണക്കാലത്ത് സ്പിരിറ്റ് കടത്ത്, അനധികൃത മദ്യ നിര്‍മ്മാണം-വില്‍പ്പന, വ്യാജവാറ്റ്, മയക്കുമരുന്ന് കടത്ത് എന്നിവ ഇല്ലാതാക്കുന്നതിന് എക്‌സൈസ് വകുപ്പ് സെപ്റ്റംബര്‍ 12 വരെ ജില്ലയില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുന്നു. ഇതിന്റെ ഭാഗമായി എക്‌സൈസ് ഡിവിഷണല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

ലഹരി കുറ്റകൃത്യങ്ങളെക്കുറിച്ച് കണ്‍ട്രോള്‍ റൂമില്‍ 0491 2505897 എന്ന നമ്പറിലും ടോള്‍ ഫ്രീ നമ്പറായ 1800 4252 919 ലും പരാതികള്‍ അറിയിക്കാമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു.

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, പാലക്കാട്: 04912 539260, ചിറ്റൂര്‍: 04923 222272, ആലത്തൂര്‍: 04922 222474, മണ്ണാര്‍ക്കാട്: 04924 225644, ഒറ്റപ്പാലം-04662 244488, എക്‌സസൈസ് സ്‌പെഷ്യല്‍ സ്‌കോഡ്, പാലക്കാട്: 04912 526277എന്നീ നമ്പറുകളിലും പരാതികള്‍ അറിയിക്കാം.