ഇടമലയാര്‍ ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ അടച്ചു

post

നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടര്‍ അടച്ചു. നിലവില്‍ രണ്ടാമത്തെ ഷട്ടര്‍ 25 സെന്റീമീറ്റര്‍ തുറന്നിരിക്കുകയാണ്. ഇതുവഴി 15.84 ക്യുമെക്‌സ് ജലമാണു പുറത്തേക്ക് ഒഴുക്കുന്നത്. ഡാമിലെ നിലവിലെ ജലനിരപ്പ് 163.46 മീറ്ററാണ്.