കുട്ടികളിൽ മാലിന്യ സംസ്‌കരണശീലം വളർത്താൻ 'ശുചിത്വം സഹകരണം'പദ്ധതി

post

സംസ്ഥാനതല ഉദ്ഘാടനം 18ന് കോട്ടയത്ത്

അങ്കണവാടി മുതൽ എൽ.പി സ്‌കൂൾ തലം വരെയുള്ള കുട്ടികളിൽ മാലിന്യ സംസ്‌കരണശീലം വളർത്തുന്നതിനായി നടപ്പാക്കുന്ന 'ശുചിത്വം സഹകരണം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 18) ഉച്ചകഴിഞ്ഞു മൂന്നിനു സഹകരണ- സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. തിരുവാർപ്പ് കിളിരൂർ സെന്റ് ഫ്രാൻസിസ് ഡി സാലസ് ചർച്ച് പാരീഷ് ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്ന 'ഹരിതം സഹകരണം' പദ്ധതിയുടെ തുടർച്ചയായി ഇ-നാട് സഹകരണ സംഘവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.