'ഞങ്ങളും മുഖ്യധാരയിലേയ്ക്ക് ' പദ്ധതിക്ക് തുടക്കമായി

post

പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങൾക്ക് സമഗ്ര വികസന പദ്ധതിയായി 'ഞങ്ങളും മുഖ്യധാരയിലേയ്ക്ക് 'പദ്ധതിക്കു പള്ളം ബ്ലോക്ക് പഞ്ചായത്തിൽ തുടക്കം. പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് ഹൈസ്‌കൂൾ മൈതാനത്ത് സ്വാതന്ത്ര ദിനാഘോഷച്ചടങ്ങിലാണ് പദ്ധതിക്കു തുടക്കം കുറിച്ചത്.

പള്ളം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന അഞ്ച് ഗ്രാമപഞ്ചായത്തുകളിലെയും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽ പെടുന്ന ആളുകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ളതാണു പദ്ധതി. ഇതിനായി ത്രിതല പഞ്ചായത്തുകളുടെയും ഫണ്ടുകളും എം.പി, എം.എൽ.എ ഫണ്ടുകളും കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികളുടെ ഫണ്ടുകളും പട്ടികജാതി - പട്ടികവർഗ വികസന വകുപ്പ് ഫണ്ടുകളും സി.എസ്.ആർ ഫണ്ടുകളും സംഭാവനകളും ഉൾപ്പെടുത്തും.

സന്നദ്ധപ്രവർത്തകരുടെ സേവനവും പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തും. കില രൂപപ്പെടുത്തിയ സോഫ്റ്റ്‌വേർ പദ്ധതിയുടെ നടത്തിപ്പിനായി ഉപയോഗപ്പെടുത്തുക. പദ്ധതിയ്ക്കായുള്ള പരിശീലനവും മേൽനോട്ടവും കില നിർവഹിക്കും. ആർ.ഐ.ടി. പാമ്പാടി വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ വഴി അങ്കണവാടി ജീവനക്കാർ വ്യക്തിഗത വിവര ശേഖരണം നടത്തും. ഓഗസ്റ്റ് 19 മുതൽ 23 വരെയാണ് വിവരശേഖരണം നടത്തുക.