ജീവന്‍രക്ഷാപ്രവര്‍ത്തന പാഠങ്ങളുമായി പരിശീലനം

post

അടിയന്തരഘട്ടങ്ങളില്‍ ജീവന്‍രക്ഷ ഉറപ്പാക്കുന്നതിനുളള ശാസ്ത്രീയപാഠങ്ങളുമായി ജില്ലയിലെ പൊലിസ് സേനയ്ക്ക് പരിശീലനം. സിറ്റി പൊലിസ്, ട്രാക്ക്, എസ്.ബി.ഐ, ഐ.എം.എ, അഗ്നിസുരക്ഷാസേന എന്നിവ സംയുക്തമായി നടത്തിയ പരിപാടി പൊലിസ് ക്ലബ്ബില്‍ സിറ്റി പൊലിസ് കമ്മിഷണര്‍ മെറിന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ എല്ലാ പൊലിസുകാര്‍ക്കും പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഹൃദയം നിലയ്ക്കുന്ന സാഹചര്യത്തില്‍ നല്‍കേണ്ട പ്രഥമ ശുശ്രൂഷ, കുട്ടികള്‍ക്ക് നല്‍കേണ്ട വിധം, റോഡ് അപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയിലേക്ക് മാറ്റേണ്ട രീതി, പാമ്പുകടി പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, അത്യാപത്ഘട്ടങ്ങളിലെ അടിയന്തരപ്രതികരണ നടപടികള്‍ എന്നിവയുടെ പ്രായോഗിക പരിശീലനം ഉള്‍പ്പടെയാണ് നല്‍കിയത്. സി.പി.ആര്‍ പ്രയോഗിക പരിശീലനത്തില്‍ സിറ്റി പൊലിസ് കമ്മിഷണറും പങ്കാളിയായി.