അന്ധകാരത്തോട് പാലം 25ന് നാടിനു സമര്‍പ്പിക്കും

post

തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ അന്ധകാരത്തോട് പാലം ഓഗസ്റ്റ് 25ന് വൈകിട്ട് അഞ്ചിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡിലെ വീതി കുറഞ്ഞ അന്ധകാരത്തോടു പാലം പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് പുനര്‍നിര്‍മ്മിച്ചത്.