കടലാസ് രഹിതമാകാൻ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത്
ജില്ലയിലെ ആദ്യ കടലാസ് രഹിത ബ്ലോക്ക് പഞ്ചായത്തായി മാറാനൊരുങ്ങി പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത്. സേവനങ്ങള്‍ സുതാര്യവും സമയബന്ധിതവും വേഗത്തിലുമാക്കുക എന്നതാണ് ലക്ഷ്യം. ഫയലുകളെല്ലാം നിലവിലുള്ള സോഫ്റ്റ് വെയിറിലേക്ക് മാറ്റുന്നതോടെ ഒരു ഫയല്‍ സംബന്ധിച്ച വിവരങ്ങള്‍ ഏത് സമയവും മനസിലാക്കാനും പുരോഗതി വിലയിരുത്താനും നിമിഷനേരം കൊണ്ട് സാധിക്കും. പരിസ്ഥിതി സൗഹൃദ സംസ്‌കാരം വളര്‍ത്തുക എന്ന ലക്ഷ്യവും ഇതിലൂടെ യാഥാര്‍ത്ഥ്യമാകുമെന്ന് അധികൃതര്‍ പറഞ്ഞു. കടലാസ് രഹിത പഞ്ചായത്ത് പ്രഖ്യാപനം സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11ന് വി.കെ. ശ്രീകണ്ഠന്‍ എം.പി. നിര്‍വഹിക്കും.