കുറ്റിക്കാട് ഇനി സമ്പൂർണ ശുചിത്വ വാര്‍ഡ്

post

ചേര്‍ത്തല നഗരസഭയിലെ 32-ാം വാര്‍ഡിനെ (കുറ്റിക്കാട്) നഗരസഭയിലെ ആദ്യ സമ്പൂര്‍ണ്ണ ഖരമാലിന്യ ശുചിത്വ വാര്‍ഡായി പ്രഖ്യാപിച്ചു. ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ പ്രഖ്യാപനം നിര്‍വഹിച്ചു. എല്ലാ വീടുകളിലും ജൈവമാലിന്യ സംസ്‌കരണത്തിന് ഉറവിടമാലിന്യ സംസ്‌കരണ സംവിധാനമായ ബയോബിന്‍ നല്‍കിയും അജൈവമാലിന്യ സംസ്‌കരണത്തിന് ഹരിത കര്‍മ്മ സേന അംഗത്വം ഉറപ്പാക്കിയുമാണ് നഗരസഭ ഈ പദ്ധതി നടപ്പിലാക്കുന്നത്.

വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ രചിച്ച് സംഗീത സംവിധായകന്‍ സുനില്‍ ലാല്‍ ചേര്‍ത്തല ഈണംപകര്‍ന്ന ചേലൊത്ത ചേര്‍ത്തല തീം സോങ് പ്രകാശനം നഗരസഭാ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍ നിര്‍വഹിച്ചു.