ഒടയംചാല്‍ ചിറ്റാരിക്കാല്‍ റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

post

കാസര്‍കോട് : കാഞ്ഞങ്ങാട് -തൃക്കരിപ്പൂര്‍ നിയോജക മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും മലയോര മേഖലയിലെ  ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദവുമായ  ഒടയംചാല്‍  ചിറ്റാരിക്കാല്‍  റോഡിന്റെ നവീകരണ പ്രവൃത്തി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഒടയംചാലില്‍  നടന്ന ചടങ്ങില്‍  റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിയും എം എല്‍ എ. മാരായ എം രാജഗോപാലന്‍, കെ  കുഞ്ഞിരാമന്‍ എന്നിവര്‍  മുഖ്യാതിഥികളായി. കോഴിക്കോട്  നോര്‍ത്ത് സര്‍ക്കിള്‍ നിരത്തുകള്‍ വിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഇ ജി വിശ്വപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി .രാജന്‍, കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍, ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രാധാമണി,   ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇ പത്മാവതി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ടി ബാബു, പി ദാമോദരന്‍, കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സുമിത്ര രാജന്‍, വിവിധ കക്ഷി നേതാക്കളായ ടി കോരന്‍, ഹരീഷ് പി നായര്‍, ടി കൃഷ്ണന്‍, കെ മുഹമ്മദ് കുഞ്ഞി, എം സന്തോഷ്, ഷിനോജ് ചാക്കോ, വി കുഞ്ഞിക്കണ്ണന്‍, ജോസഫ് വടകര, കെ പി മോഹനന്‍, എ കുഞ്ഞിരാമന്‍ നായര്‍, വി കെ രമേശന്‍, എബ്രഹാം തോണക്കര, ബില്‍ടെക് അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.