എസ്.പി സി കേഡറ്റുകള്‍ക്ക് ആവേശം പകര്‍ന്നു ടീക്കാ റാം മീണ

ഇടുക്കി : വണ്ടന്‍മേട് എം.ഇ.എസ്.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കല്ലാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളുടെ പാസ്സിംഗ് ഔട്ട് പരേഡില്‍ കുട്ടികള്‍ക്ക് ആവേശം പകര്‍ന്നു ടീക്കാ റാം മീണ. ഇരു സ്‌കൂളുകളിലെയും 88 കേഡറ്റുകള്‍ ആണ് എംഇഎസ് സ്‌കൂള്‍ മൈതാനത്ത് നടന്ന പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. രാവിലെ 8. 45 ന് സ്‌കൂളിലെത്തിയ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ടീക്കാ റാം മീണ ഐഎഎസിനെ എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മായ വസുന്ധര ദേവിയും കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സര്‍ കെ ആര്‍ ഉണ്ണികൃഷ്ണന്‍ നായരും ചേര്‍ന്ന് സ്വീകരിച്ചു . കേരളത്തിന്റെ തനത് കലാരൂപങ്ങളായ തെയ്യം മയിലാട്ടം ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടുകൂടി എംഇഎസ് മൈതാനത്തേക്ക് എത്തിയ അദ്ദേഹത്തിന് കുട്ടികള്‍ സല്യൂട്ട് നല്‍കി. കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് പി സി കേഡറ്റായ ജിഷാ തോമസ് ആയിരുന്നു പരേഡ് കമാന്‍ഡര്‍ . എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അക്‌സ തോമസ് ആയിരുന്നു പരേഡിന്റെ സെക്കന്‍ഡ് ഇന്‍ കമാന്റ്. ഒന്നാം നമ്പര്‍ പ്ലറ്റുണിനെ നയിച്ചത് എം ഇ എസിലെ ദേവപ്രിയ പ്രഭാകരനും രണ്ടാം നമ്പര്‍ പ്ലറ്റുണിനെ നയിച്ചത് കല്ലാര്‍ സ്‌കൂളിലെ അഭിരാം അപ്പു കുട്ടനുമായിരുന്നു. മൂന്ന് നാല് പ്ലറ്റുണുകളെ നയിച്ചത് ജി എച്ച് എസ് എസ് കല്ലാറിലെ സുപ്രഭ എം.ഇ.എസ് ലെ നിതിന്‍ എന്നീ വിദ്യാര്‍ത്ഥികളായിരുന്നു . കട്ടപ്പന ഡിവൈഎസ്പി എന്‍ സി രാജ് മോഹന്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയും എസ് പി സി ജില്ലാ നോഡല്‍ ഓഫീസറുമായ കെ അബ്ദുല്‍ സലാമും ചടങ്ങില്‍ സന്നിഹിതരായിരുന്നു. എ.ഡി. എന്‍ .ഒ എസ് ആര്‍ സുരേഷ് ബാബു കേഡറ്റുകള്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ച അദ്ദേഹം എസ്പിസി പ്രസ്ഥാനം നല്‍കുന്ന സംഭാവനകള്‍ മഹത്തരമായതാണെന്ന് അഭിപ്രായപ്പെട്ടു. പരേഡില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ തനിക്ക് ഏറെ അഭിമാനം ഉണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. 'രണ്ടുപെണ്‍കുട്ടികളുടെ അച്ഛനായ തനിക്ക് രക്ഷകര്‍ത്താക്കളോട് പറയാന്‍ ഉള്ളത് പെണ്‍കുട്ടികള്‍ക്ക് വളരാനും ഉയരാനും ഉള്ള അവസരം ഒരുക്കണമെന്നാണ് . എന്റെ മകള്‍ എന്‍ സി സി യില്‍ പരിശീലനം നേടി റിപ്പബ്ലിക് ദിനത്തില്‍ പങ്കെടുത്ത ഏത് പ്രധാനമന്ത്രിയ്ക്കും രാഷ്ട്രപതിക്കും സല്യൂട്ട് നല്‍കിയത് അച്ഛന് എന്ന നിലയില്‍ തനിക്ക് ഏറെ സന്തോഷം നല്‍കിയ കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബെസ്റ്റ് കേഡറ്റുകള്‍ ആയി നിരഞ്ജന രാജനെയും അതുല്‍ സന്തോഷിനെയും തെരഞ്ഞെടുത്തു. കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബെസ്റ്റ് കേഡറ്റുകള്‍ ആയി ലിപ്‌സണ്‍ കെ ലിജു വിനെയും സുപ്രഭ അഭിലാഷിനേയും തെരഞ്ഞെടുത്തു. പരേഡ് കമാന്‍ഡര്‍മാര്‍ക്കും പ്ലറ്റുണ്‍ കമാന്‍ഡര്‍ മാര്‍ക്കും ബെസ്റ്റ് കേഡറ്റുകള്‍ക്കും അദ്ദേഹം മെമന്റോ സമ്മാനിച്ചു. ഗോളിയോറില്‍ വെച്ച് മൂന്നു മാസം നീണ്ടു നിന്ന പരിശീലനം വിജയകരമായി എ പ്ലസ് ഓടുകൂടി പൂര്‍ത്തിയാക്കിയ എംഇഎസ് എസ് സി ലെ എ എന്‍ ഒ ഹസീനയ്ക്കും അദ്ദേഹം പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു. ഇരു സ്‌കൂളുകളുടേയും ഉപഹാരം സ്ഥാപന മേധാവികള്‍ അദ്ദേഹത്തിന് കൈമാറി. തുടര്‍ന്ന് കേന്ദ്ര നീതി ആയോഗ് 20 ലക്ഷം രൂപ രൂപ മുതല്‍ മുടക്കില്‍ പണികഴിപ്പിച്ച അടല്‍ ടിങ്കറിങ് ലാബ് ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ശിലാ ഫലകത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന കര്‍ട്ടന്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ബട്ടന്‍ അമര്‍ത്തി തോടെ കട്ടന്‍ സ്വയം നീങ്ങി മാറി. നാട മുറിച്ച് ലാബിനു ഉള്ളിലേക്ക് കടന്ന് അദ്ദേഹത്തിന് കുട്ടികള്‍ ഓരോ ഉപകരണത്തിന്റെയും പ്രവര്‍ത്തന തത്വങ്ങള്‍ വിശദീകരിച്ചുകൊടുത്തു
ശ്രീമതി ഉഷ സുധാകരന്‍(പ്രസിഡന്റ് പാമ്പടുമ്പറ ഗ്രാമ പഞ്ചായത്ത്),ശ്രി സി ജയകുമാര്‍ (SHO നെടുങ്കണ്ടം) ,ശ്രി M K ഷെമീര്‍ (SHO Vandanmedu), ഷാജിമോന്‍ പുഴക്കര സെക്രട്ടറി എം എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വണ്ടന്‍മേട് ഫൈസല്‍ കമാല്‍ ട്രഷറര്‍ എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വണ്ടന്‍മേട് അബ്ദുല്‍ റസാഖ് വൈസ് പ്രസിഡണ്ട് എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വണ്ടന്‍മേട്. ടി എം ജോണ്‍ പി ടി എ പ്രസിഡണ്ട് കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ , സിദ്ധിഖ് എം എ ,ഷി ജോ പി.ഡി ,രജിത രാജന്‍, റോഷന്‍ ,ലിസി എന്നിവര്‍ പങ്കെടുത്തു.