തിരുവാലി 110 കെ.വി സബ് സ്റ്റേഷന്‍ നിര്‍മാണം: ഭൂമി ഏറ്റെടുക്കാന്‍ അനുമതി

post

തിരുവാലി 110 കെവി സബ് സ്റ്റേഷന്‍ നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കാന്‍ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അനുമതി നല്‍കി. നിലമ്പൂര്‍ താലൂക്കില്‍ പെട്ട തിരുവാലി വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 75 ല്‍ 156/15,156/17 സര്‍വ്വേ നമ്പറുകളിലായി കിടക്കുന്ന 199.92 സെന്റ് ഭൂമിയാണ് 2013 ലെ ലാന്റ് അക്വിസിഷന്‍ ആക്റ്റ് പ്രകാരം ഏറ്റെടുക്കുന്നതിന് ഉത്തരവായത്.

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടയം ആസ്ഥാനമായ കേരള വോളന്ററി ഹെല്‍ത്ത് സര്‍വ്വീസ് എന്ന സ്ഥാപനം സാമൂഹ്യ പ്രത്യാഘാത, പുനരധിവാസ പഠനങ്ങള്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രസ്തുത പഠന റിപ്പോര്‍ട്ട് ഡോ. എം. ഉസ്മാന്‍ ചെയര്‍മാനായ വിദഗ്ധ സമിതി പരിശോധിക്കുകയും പദ്ധതി പ്രദേശത്തിന്റെ വ്യാവസായിക സാമ്പത്തിക സാമൂഹ്യ വികസനത്തിന് ഏറെ ഫലപ്രദവും പ്രദേശത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാനുതകുന്നതും എല്ലാ തരത്തിലും പദ്ധതിക്ക് അനുയോജ്യവുമായ സ്ഥലമാണെന്ന് വിലയിരുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കാന്‍ കലക്ടര്‍ അനുമതി നല്‍കിയത്.