എം ടിയുമായി വിശേഷങ്ങൾ പങ്കുവച്ച് മന്ത്രി എം.ബി രാജേഷ്

post


സാഹിത്യകാരൻ എം ടി വാസുദേവൻ നായരെ എക്സൈസ് -തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് സന്ദർശിച്ചു. എം.ടിയെ പൊന്നാടയണിയിച്ച് ആദരിച്ച മന്ത്രി അദ്ദേഹത്തോട് വിശേഷങ്ങൾ ആരാഞ്ഞു. നിത്യ ഹരിതനായകൻ സത്യനെക്കുറിച്ചും മറ്റ് സിനിമ വിശേഷങ്ങളും എം.ടി, മന്ത്രിയുമായി പങ്കുവെച്ചു. എഴുത്തിനെപറ്റിയും പുതുമുഖ നായകന്മാരെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.


എം.ടി യുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ച മന്ത്രിയോട് യാത്രകൾ കുറച്ചതായും ഇപ്പോൾ തുഞ്ചൻപറമ്പ് വരെ മാത്രമേ യാത്രപോകാറുള്ളൂ എന്നും അദ്ദേഹം മറുപടി പറഞ്ഞു. എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ,പി നന്ദകുമാർ മുൻ എം.എൽ..എ പ്രദീപ് കുമാർ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.