അമൃത് പദ്ധതി: 17.69 കോടി രൂപയുടെ പദ്ധതിയുമായി കൊണ്ടോട്ടി നഗരസഭ

post

പതിനാലായിരത്തോളം വീടുകളിൽ സൗജന്യ ശുദ്ധജലമെത്തിക്കും

കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ടോട്ടി നഗരസഭയിലെ പതിനാലായിരത്തോളം വരുന്ന വീടുകളിൽ സൗജന്യ ശുദ്ധജല കണക്ഷൻ നൽകുന്നതിന് 17.69 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര ഗവണ്മെന്റ് ന്റെ ഭരണാനുമതി ലഭിച്ചു. 108 കോടി രൂപയുടെ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെപെടുത്തി കേരളാ വട്ടർ അതോറിറ്റി നഗരസഭയിൽ വിതരണ ലൈൻ സ്ഥാപിച്ച മുഴുവൻ സ്ഥലങ്ങളിലും സൗജന്യ ഹൌസ് കണക്ഷൻ ലഭ്യമാക്കും.

വിതരണ ലൈൻ സ്ഥാപിക്കുവാൻ ബാക്കിവരുന്ന സ്ഥലങ്ങളിൽ വിതരണ ലൈൻ സ്ഥാപിച്ച് കണക്ഷൻ നൽകും. ഒരു കണക്ഷന് ഏകദേശം 12000 രൂപയോളം ചെലവ് വരും. 2025 ഓടെ പൂർത്തിയാക്കുന്ന പദ്ധതി മൂന്ന് ഘട്ടമയാണ് നടപ്പിലാക്കുക. ഇതോടെ നഗരസഭയിലെ എല്ലാ വീടുകളിലും സൗജന്യമായി ശുദ്ധ ജലം ലഭിക്കുന്ന സാഹചര്യമുണ്ടാവും.