അങ്കണവാടിക്ക് സൗജന്യമായി സ്ഥലം വിട്ടു നൽകി കുടുംബം മാതൃകയായി

post

കൊയലേരി കുഞ്ഞികൃഷ്ണൻ നായരുടെ സ്മരണാർത്ഥം പുറക്കാട് അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കാൻ സൗജന്യമായി സ്ഥലം വിട്ടു നൽകി കുടുംബം മാതൃകയായി. വീടിനോടു ചേർന്നുള്ള മൂന്നു സെൻ്റ് സ്ഥലമാണ് കുടുംബം അങ്കണവാടിക്കായി കൈമാറിയത്. കുഞ്ഞികൃഷ്ണൻ നായരുടെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ സ്ഥലത്തിൻ്റെ ആധാരം ഭാര്യ മീനാക്ഷിയമ്മയിൽ നിന്ന് ഏറ്റുവാങ്ങി.