ഭിന്നശേഷി ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും അവാർഡ്

post

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ, പൊതുമേഖല-സഹകരണ-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്ന കാഴ്ച, കേൾവി പരിമിതർ, അസ്ഥി സംബന്ധമായ വൈകല്യമുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ/ ബുദ്ധിമാന്ദ്യം സംഭവിച്ചവർ എന്നീ വിഭാഗങ്ങളിൽപ്പെട്ട ഭിന്നശേഷി ജീവനക്കാർക്കും ഈ മേഖലയിലുള്ളവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുമുള്ള 2022ലെ സംസ്ഥാന അവാർഡിന് അപേക്ഷ ക്ഷണിച്ചു. മുൻ വർഷങ്ങളിൽ സംസ്ഥാന അവാർഡ് ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

നിശ്ചിത ഫോറത്തിൽ പൂരിപ്പിച്ച അപേക്ഷ അപേക്ഷകന്റെ ഔദ്യോഗിക രംഗത്തെ പ്രവർത്തനം, മറ്റ് പ്രവർത്തന മണ്ഡലങ്ങളെ സംബന്ധിച്ച വിവരം/ കഴിവുകൾ വ്യക്തമാക്കുന്നതിനുള്ള വിവരങ്ങൾ സിഡിയിലും, ശാരീരിക പരിമിതി തെളിയിക്കുന്ന രേഖകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ഫുൾസൈസ് ഫോട്ടോ (പരിമിതി ബോധ്യപ്പെടുത്തുന്ന രീതിയിലുള്ളത്) സഹിതവും നൽകണം. സ്ഥാപനങ്ങൾ പ്രവർത്തനങ്ങളും ഫോട്ടോയും സിഡിയിൽ ഉൾപ്പെടുത്തണം. ഒക്ടോബർ 10ന് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കണം. വെബ് സൈറ്റ് www.sjd.kerala.gov.in ഫോൺ: 0497 2997811.