പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ് നടത്തി

post

പോഷകാഹാര മാസാചരണത്തോടനുബന്ധിച്ച് കാവശ്ശേരി കുടുംബാരോഗ്യ കേന്ദ്രം, ഐ.സി.ഡി.എസ്, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന തേക്കുപാടം, ഞാറക്കോട്, മൂപ്പുപറമ്പ് അംഗൻവാടികൾ കേന്ദ്രീകരിച്ചാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. പോഷകാഹാരത്തിന്റെ പ്രാധാന്യം സംബന്ധിച്ച് കാവശ്ശേരി ഹെൽത്ത് ഇൻസ്പെക്ടർ കെ. കൃഷ്ണകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജയറാം എന്നിവർ ക്ലാസെടുത്തു.

സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ സ്മിതി, ലൈറ്റ്, ഗ്യാസ്, പാർപ്പിടം, പോഷകാഹാരം എന്നിവയിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ പരിചയപ്പെടുത്തി. ക്ലാസിൽ ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, ആറ് വയസിൽ താഴെ പ്രായമുള്ള കുട്ടികൾ, കൗമാരക്കാർ തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ രക്ഷിതാക്കളും ക്ലാസിന്റെ ഭാഗമായി. കാവശ്ശേരി ഐ.സി.ഡി.എസ്. സൂപ്പർവൈസർ ജയലക്ഷ്മി, അംഗൻവാടി അധ്യാപകർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.