ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ വിദ്യാരംഭം
ഇലവുംതിട്ട സരസകവി മൂലൂർ സ്മാരകത്തിൽ ഒക്ടോബർ അഞ്ചിന് വിജയദശമി ദിവസം രാവിലെ വിദ്യാരംഭ ചടങ്ങ് നടക്കും. കെ.വി. സുധാകരൻ, അശോകൻ ചരിവിൽ, റവ. ഫാദർ മാത്യു ഡാനിയേൽ, ഡോ. കെ.ജി.സുരേഷ് എന്നിവർ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. വിദ്യാരംഭ ചടങ്ങുകൾക്കു ശേഷം കവിയരങ്ങ് നടക്കും. കുട്ടികളുടെ പേരുകൾ നേരത്തെ രജിസ്റ്റർ ചെയ്യണം. ഫോൺ: 9447017264.