കട്ടിലപൂവം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ മഡ് കോർട്ട് ഉയരും

post

മാടക്കത്തറ ഗ്രാമപഞ്ചായത്തിൻ്റെ കായിക സ്വപ്നങ്ങൾക്ക് ചിറകേകാൻ കട്ടിലപൂവം സ്കൂളിൽ മഡ് കോർട്ട് ഒരുങ്ങുന്നു. കട്ടിലപൂവം ഗവ. ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വോളിബോൾ, ഫുടബോൾ, ബഡ്മിന്റൺ ഗ്രൗണ്ട് എന്നിവ ഒരുക്കുന്നതിനായി റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ സ്കൂൾ സ്റ്റേഡിയം നിർമ്മാണ അവലോകന യോഗം ചേർന്നു.

2022-23 ബഡ്ജറ്റിൽ മൂന്ന് കോടി രൂപ ഉൾപ്പെടുത്തി 300 മീറ്റർ വസ്ത്രം മാറാനുള്ള മുറികൾ, വിളക്കുകൾ, ടോയ്ലറ്റ്, ചുറ്റുമതിൽ എന്നിവയടങ്ങുന്ന ഹൈടെക് കെട്ടിടമാണ് നിർമിക്കുന്നത്. കാണികൾക്ക് കളി ആസ്വാദിക്കുന്നതിനായി സ്റ്റെപ്പ് ഗാലറിയും ഒരുക്കുന്നുണ്ട്. 800 മീറ്റർ നീളത്തിൽ മൂന്ന് സ്റ്റെപ്പുകളിലായി 400 പേർക്ക് കളി കാണാനുള്ള സൗകര്യം ഉണ്ടാകും.

കേരള സ്പോർട്സ് ഫൗണ്ടേഷനാണ് നിർമ്മാണ ചുമതല. എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയാക്കി എത്രയും പെട്ടന്ന് ടെൻഡർ നടപടികൾ ആരംഭിക്കണമെന്നു മന്ത്രി നിർദേശിച്ചു. ഡിസംബറിൽ മഡ് കോർട്ട് നിർമ്മാണം ആരംഭിച്ച് നാലുമാസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് തീരുമാനം. 2022-23 സാമ്പത്തിക വർഷത്തിൽ കായിക വകുപ്പ് അനുവദിച്ച 3 കോടി രൂപ ചിലവഴിച്ചാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. മൾട്ടി പർപ്പസ് കോർട്ട് നിർമ്മാണത്തിന് ആവശ്യമായ 20 ശതമാനം തുക മാറ്റിച്ചു.

ഗ്രാമീണ മേഖലയിൽ അടിസ്ഥാന കായിക സൗകര്യങ്ങൾ വികസിപ്പിച്ച് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും കളിക്കളത്തിൽ എത്തിക്കുന്നതിനുമാണ് കായിക വകുപ്പ് പ്രഥമ പരിഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു. സ്കൂൾ ഗ്രൗണ്ട് സന്ദർശിച്ചത്തിനി ശേഷമാണ് മന്ത്രി മടങ്ങിയത്.