ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ സംരംഭകത്വ പരിശീലനം

post

 കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോള്‍ മീഡിയം എന്റെര്‍പ്രൈസ്ന്റെയും ആഭിമുഖ്യത്തില്‍ ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ എസ്.സി വിഭാഗത്തില്‍ലുള്ള തൊഴില്‍ രഹിതരായ തിരെഞ്ഞെടുത്ത 50 വയസ്സിന് താഴെയുള്ള 25 യുവതി യുവാകള്‍ക്ക് ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 4 വരെ കളമശ്ശേരി കീഡ് ക്യാമ്പസില്‍ പരിശീലനം നല്‍കുന്നു. തിരഞ്ഞെടുക്കുന്നവര്‍ക്ക് സ്റ്റൈപെന്റ് ലഭിക്കും. താത്പര്യമുള്ളവര്‍ www.kied.info എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ഒക്ടോബര്‍ 10 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322, 9605542061.