ലോക വിനോദ സഞ്ചാര ദിനാഘോഷവും ശുചീകരണവും

post


ലോക വിനോദസഞ്ചാര ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഡി.റ്റി.പി.സി യുടെ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററില്‍ എം. മുകേഷ് എം.എല്‍.എ നിര്‍വ്വഹിച്ചു. ‘റീ തിങ്കിംഗ് ഓഫ് ടൂറിസം’ ആണ് ഇക്കൊല്ലത്തെ സന്ദേശം.

ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്റേയും ടൂറിസം ക്ലബ്ബുകളുടെയും സംയുക്ത സഹകരണത്തോടെ മറീന ബോട്ട്‌ജെട്ടി, അഷ്ടമുടി കായല്‍, ആശ്രാമം കുട്ടികളുടെ പാര്‍ക്ക് എന്നിവിടങ്ങളിലായിരുന്നു ശുചീകരണ പ്രവര്‍ത്തനം.