തെരുവ് നായ ശല്യം: പ്രതിരോധ നടപടിയ്ക്ക് തവനൂർ മണ്ഡലത്തിൽ തുടക്കം

post

തവനൂർ മണ്ഡലത്തിൽ വർധിച്ചു വരുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണുന്നതിനും അടിയന്തര നടപടികൾ കൈകൊള്ളുന്നതിനും കെ.ടി.ജലീൽ എം.എൽ എ യുടെ അധ്യക്ഷതയിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു. തെരുവ് നായ്ക്കളെ വന്ധീകരിക്കുന്ന പദ്ധതിയായ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പ്രോഗ്രാം, സമ്പൂർണ്ണ വാക്സിനേഷൻ, എന്നിവ പ്രാദേശികമായി സൗകര്യങ്ങൾ ഒരുക്കികൊണ്ട്  അടിയന്തരമായി നടപ്പിലാക്കുന്നതിനും പ്രത്യേക അവലോകന യോഗത്തിൽ തീരുമാനമായി.