നീർപ്പക്ഷികളുടെ കണക്കെടുപ്പ്: നിർദേശങ്ങൾ ക്ഷണിച്ചു
കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK) 'കേരളത്തിലെ റാംസാർ തണ്ണീർത്തടങ്ങളിലെ (വേമ്പനാട് കോൾ, അഷ്ടമുടി, ശാസ്താംകോട്ട) വാർഷിക നീർപ്പക്ഷി കണക്കെടുപ്പ് (2022-23)' എന്ന വിഷയത്തിൽ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അംഗീകൃത സന്നദ്ധ സംഘടനകൾ, സർക്കാർ വകുപ്പുകൾ എന്നിവയ്ക്ക് അപേക്ഷിക്കാം. പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ അപേക്ഷയുടെ 3 കോപ്പികൾ തപാലിലും, ഇ-മെയിലിലും ഒക്ടോബർ 26ന് മുമ്പായി മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK), നാലാം നില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്‌സ്, തമ്പാനൂർ, തിരുവനന്തപുരം-01, എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471 2326264, ഇ-മെയിൽ: swak.kerala@gmail.com / swak.envt@kerala.gov.in. അപേക്ഷയുടെ മാർഗ്ഗനിർദ്ദേശങ്ങൾ, മാതൃക അപേക്ഷാ ഫോറം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ: www.envt.kerala.gov.in ൽ ലഭ്യമാണ്.