ലഹരി വിരുദ്ധ വിളംബര സൈക്കിള്‍ റാലിയുമായി അയ്യന്‍കോയിക്കല്‍ സ്‌കൂള്‍

post

ലഹരിക്കെതിരെയുള്ള ജനകീയ പ്രതിരോധത്തിനായി വിദ്യാര്‍ത്ഥികളെ സജ്ജരാക്കാന്‍ തേവലക്കര അയ്യന്‍കോയിക്കല്‍ സര്‍ക്കാര്‍ എച്ച്.എസ്.എസില്‍ നടത്തിയ ബോധവല്‍ക്കരണ സദസ്സും ലഹരി വിരുദ്ധ വിളംബര സൈക്കിള്‍ റാലിയും സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ എന്‍.എസ്.എസ് വൊളന്റിയര്‍മാരുട നേതൃത്വത്തില്‍ സ്‌കൂളില്‍ പരിപാടികള്‍ സംഘടിപ്പിക്കും.

സിവില്‍ എക്സൈസ് ഓഫീസര്‍ എസ്. ആര്‍. ഷെറിന്‍ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗവും, വിതരണവും സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായാല്‍ രഹസ്യമായി എക്സൈസിനെ അറിയിക്കാനുള്ള സംവിധാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി. ലഹരി ഉപയോഗത്തിന്റെ അപകടം വിവരിക്കുന്ന പോസ്റ്ററുകളും, ലഘുലേഖകളും വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു