ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലനം

post

സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത സാക്ഷരതാ പദ്ധതി - ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ജില്ലയിലെ പഞ്ചായത്ത് - നഗരസഭാ റിസോഴ്സ് പേഴ്സൺമാർക്കുള്ള ത്രിദിന പരിശീലനം ഒക്ടോബർ 11, 12, 13 തീയതികളിൽ മലപ്പുറം പ്ലാനിങ് ബോർഡ് സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ഒക്ടോബർ 11ന് രാവിലെ 10ന് പി.ഉബൈദുള്ള എം.എൽ.എ പരിശീലനം ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം എസ്.സി.ആർ.ടിയിൽ തയ്യാറാക്കിയ മൊഡ്യൂളുകൾ പ്രകാരം സംസ്ഥാനതല പരിശീലനം നേടിയ ആർ.പി മാർ പരിശീലനത്തിന് നേതൃത്വം നൽകും. ജില്ലാതല പരിശീലനം നേടിയ റിസോഴ്സ് പേഴ്സൺമാരുടെ നേതൃത്വത്തിൽ തദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ പരിശീലനം നടക്കും. പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്താൻ നടക്കുന്ന ഡിജിറ്റൽ സർവേ 12ന് പൂർത്തിയാകും. കണ്ടെത്തുന്ന 10ൽ കുറയാത്ത പഠിതാക്കൾക്ക് ഈ മാസം 23 മുതൽ സാക്ഷരതാ ക്ലാസുകൾ ആരംഭിക്കും. പദ്ധതി പ്രവർത്തനങ്ങൾക്ക് സാക്ഷരതാ പ്രവർത്തകർക്കൊപ്പം വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും ഘടകങ്ങൾ സഹകരിക്കും.