രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുന്നത് കലയിലൂടെയാണ് എന്ന് ആദിൽ ഹുസ്സൈൻ

post

ഓരോ വ്യക്തിക്കും അവരുടേതായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടാകണമെന്നും അത് അയാൾ ചെയ്യുന്ന മേഖലയിൽ പ്രതിഫലിപ്പിക്കണമെന്നും പ്രശസ്ത നടൻ ഹോളിവുഡ് നടൻ ആദിൽ ഹുസ്സൈൻ .താനൊരു കലാകാരനായതിനാൽ കല എന്ന മാധ്യമത്തിലൂടെയാണ് രാഷ്ട്രീയം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു രാജ്യാന്തര മേളയോടനുബന്ധിച്ചു മാസ്റ്റർ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു നടൻ തന്റെ സാമൂഹിക പ്രതിബദ്ധത തെളിയിക്കേണ്ടത് അഭിനയത്തിലൂടെയാണെന്നും നിരന്തരമായ പരിശീലനത്തിലൂടെ മാത്രമേ ഒരാൾക്ക് നടന പൂർണ്ണത കൈവരിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.