അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം

post

ജില്ലയിലെ വിവിധ കോടതികളില്‍ അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്റ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് പുതിയ അഭിഭാഷകരെ നിയമിക്കുന്നതിനായി യോഗ്യരായ അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബയോഡാറ്റ, പേര്, അഡ്രസ്സ്, വയസ്സ്, ജനനതീയതി, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, യോഗ്യത, അഭിഭാഷകരായുള്ള പ്രവൃത്തി പരിചയം, എന്റോള്‍മെന്റ് നമ്പര്‍ (തീയതി ഉള്‍പ്പെടെ) എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 17 ന് വൈകീട്ട് 5 നകം നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ ജില്ലയിലെ സ്ഥിരതാമസക്കാരും, സര്‍ക്കാര്‍ കേസ്സുകള്‍ കൈകാര്യം ചെയ്യുന്നതില്‍ തല്‍പ്പരരും ആയിരിക്കണം.