വനിതാ വികസന കോർപ്പറേഷൻ ധനസഹായം

post

തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വനിതകൾക്ക് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 30 ലക്ഷം രൂപ വരെ സ്വയം തൊഴിൽ വായ്പ നൽകുന്നു. 18നും 55നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി വസ്തു ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ 6 ശതമാനം പലിശ നിരക്കിൽ വായ്പ അനുവദിക്കും. www.kswdc.org യിൽ അപേക്ഷാഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോം ആവശ്യമായ രേഖകളോടെ തിരുവനന്തപുരം മേഖല ഓഫീസിൽ നേരിട്ടോ മേഖല മാനേജർ, ഗ്രൗണ്ട് ഫ്ലോർ, ട്രാൻസ്‌പോർട്ട് ഭവൻ, ഈസ്റ്റ് ഫോർട്ട്, അട്ടകുളങ്ങര പി.ഒ., തിരുവനന്തപുരം-695 023 എന്ന മേൽവിലാസത്തിലോ അയയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2328257, 9496015006.