മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതി: മത്സ്യവിത്ത് നിക്ഷേപിച്ചു

post

സംസ്ഥാന സർക്കാരിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ത്രൈവാർഷിക പദ്ധതിയായ ധർമ്മടം അഞ്ചരക്കണ്ടി പുഴയിലെ ജല ആവാസവ്യവസ്ഥ മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതി പ്രകാരം ചെമ്മീൻ, കരിമീൻ വിത്ത് നിക്ഷേപം നടത്തി. ആദ്യഘട്ടം ധർമ്മടം അഞ്ചരക്കണ്ടി പുഴയിൽ ചെമ്മീൻ, കരിമീൻ വിത്തുകൾ നിക്ഷേപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പിദിവ്യ ഉദ്ഘാടനം ചെയ്തു. പിണറായി പഞ്ചായത്തിലെ ചേക്ക്പാലം കടവിലും ധർമ്മടം പഞ്ചായത്തിലെ പാറപ്രം കടവിലും ആറ് ലക്ഷം ചെമ്മീൻ വിത്തുകളും ഒന്നര ലക്ഷം കരിമീൻ വിത്തുകളുമാണ് നിക്ഷേപിച്ചത്.