കെ എസ് ആര്‍ ടി സിയുടെ മലക്കപ്പാറ കാനനയാത്ര ഒക്ടോബര്‍ 22 ന്

post

കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ കൊല്ലത്ത് നിന്നും ഒക്ടോബര്‍ 22 ന് രാത്രി എട്ടിന് തൃശൂര്‍ ജില്ലയിലെ മലക്കപ്പാറയിലേക്ക് കാനന ഉല്ലാസയാത്ര. അതിരപ്പിള്ളി, ചാര്‍പ്പ, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളും ഷോളയാര്‍ പെന്‍ സ്റ്റോക്ക്- വ്യൂപോയിന്റ്, മലക്കപ്പാറ എന്നിവിടങ്ങള്‍ കാണാന്‍ അവസരമുണ്ട്. ടിക്കറ്റ് നിരക്ക്- ഒരാള്‍ക്ക് 1100 രൂപ (ഭക്ഷണം, പ്രവേശന ഫീസ് ഉള്‍പ്പെടില്ല). വിശദ വിവരങ്ങള്‍ക്ക്: 8921950093, 9496675635, 9447721659.