ലഹരി വിരുദ്ധ ടാഗ്‌ലൈന്‍ പ്രകാശനം ചെയ്തു

post

തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാംപെയിനിന്റെ ഭാഗമായി കളക്ടറേറ്റ് പരിസരത്ത് നിന്നും ഇന്‍ഡസ്ട്രിയല്‍ ഏരിയ വരെ അതിഥി തൊഴിലാളികളുടെ ലഹരി വിരുദ്ധ പദയാത്ര നടത്തി. കേരള സ്റ്റേറ്റ് സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഡി.ബാലചന്ദ്രന്‍ തൊഴില്‍ വകുപ്പിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ടാഗ് ലൈന്‍ ' കവച് ' പ്രകാശനം ചെയ്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍ ജനാര്‍ദ്ദനന്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സെടുത്തു.