മാങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 1.5 കോടി ചെലവില്‍ പുതിയ കെട്ടിടം

post

പത്തനാപുരം ഗ്രാമപഞ്ചായത്തിലെ മാങ്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുതിയ ബഹുനില കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു.  കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 1.55 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം പണിഞ്ഞത്‌ . പ്രത്യേക പരിശോധനാമുറികള്‍, ഓഫീസ്, ഫാര്‍മസി, കാത്തിരിപ്പ് കേന്ദ്രം, കോണ്‍ഫറന്‍സ് ഹാള്‍, എക്സ്-റേ റൂം, ലാബ്, ഫീഡിംഗ് റൂം എന്നിവയാണ് പുതിയ സംവിധാനത്തിലുണ്ടാകുക. ഉദ്ഘാടനം നവംബറില്‍ നടത്തുമെന്ന് പത്തനാപുരം പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി പറഞ്ഞു.