റിസപ്ഷനിസ്റ്റ് കം അക്കൗണ്ടന്റ് താത്കാലിക നിയമനം
തിരുവനന്തപുരം: സംസ്ഥാന കായികയുവജന കാര്യാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വട്ടിയൂര്‍ക്കാവ് സ്‌പേര്‍ട്‌സ് ഫിറ്റ്‌നസ് സെന്ററില്‍ റിസപ്ഷനിസ്റ്റ് കം അക്കൗണ്ടന്റ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. കൊമേഴ്‌സ് ബിരുദമാണ് യോഗ്യത. റ്റാലി സോഫ്റ്റ്‌വെയര്‍, ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ എന്നിവ അനായാസമായി കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും സഹിതം 16ന് രാവിലെ10.30നും ഉച്ചയ്ക്ക് ഒരു മണിക്കും മധ്യേ കായിക എന്‍ജിനീയറിങ് വിഭാഗം, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, പാളയം, തിരുവനന്തപുരം33 എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04712323644.