പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തും

post

പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടിയായി. ജി. എസ്. ജയലാല്‍ എം. എല്‍. എ, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആശുപത്രി പരിപാലന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വിവിധ പരിശോധനകളുടെയും ഇത പ്രവര്‍ത്തനങ്ങളുടേയും നിരക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാതൃകയിലാക്കാന്‍ നിര്‍ദ്ദേശിച്ചു. പുതിയ തസ്തികകള്‍ രൂപീകരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കി.

രോഗികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണം. ഇതര ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതിന് വ്യക്തമായ മാനദണ്ഡം വേണം. ആശുപത്രി പരിസരത്തെ പാര്‍ക്കിങ്ങിന് കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്തും. എച്ച്.ഡി.എസ് ഫാര്‍മസി രൂപീകരിക്കുന്നതിന് അനുവാദം നല്‍കി.

ക്രിട്ടിക്കല്‍, ട്രോമാ കെയര്‍ ഉള്‍പ്പെടെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തി. രോഗികളെ സന്ദര്‍ശിച്ച് സേവനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. പരാതികള്‍ പരിഹരിച്ചും രോഗീസൗഹൃദമയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഇരുവരും നിര്‍ദ്ദേശം നല്‍കി.

പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ.മോറിസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. എ. എച്ച്. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.