കോട്ടായി ജി.എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം

post

കോട്ടായി ജി.എല്‍.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. കോട്ടായി പഞ്ചായത്ത് പ്രസിഡന്റ് സതീഷ് അധ്യക്ഷനായി. വിദ്യാഭ്യാസ വകുപ്പിന്റെ 2020-21 ബജറ്റില്‍ ഉള്‍പ്പെടുത്തി ഒരു കോടി ചെലവില്‍ അഞ്ച് സ്മാര്‍ട്ട് ക്ലാസ് മുറികളോടെയുള്ള കെട്ടിടമാണ് സ്‌കൂളില്‍ നിര്‍മ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മ്മാണ ചുമതല.