ശിശുദിനാഘോഷം-സാഹിത്യ രചനാ മത്സരങ്ങള്‍ നടത്തുന്നു

post

കാസര്‍കോട് ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശിശു ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാഹിത്യ മത്സരങ്ങള്‍ നടത്തുന്നു. നവംബര്‍ 5ന് പാലക്കുന്ന് അംബിക കോളേജില്‍ കന്നഡ, മലയാളം വിഭാഗങ്ങളിലാണ് മത്സരം. എല്‍.പി, യു.പി വിദ്യാര്‍ഥികള്‍ക്ക് കഥ - കവിത മത്സരങ്ങളും, ഹൈസ്‌കൂള്‍ - ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി കഥ-കവിത-ലേഖന മത്സരങ്ങളും, നാലു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗ മത്സരവും നടത്തും.

പ്രസംഗ മത്സരത്തില്‍ നിന്നാണ് സ്റ്റുഡന്റ് പാര്‍ലമെന്റിലെ പ്രധാനമന്ത്രി, പ്രസിഡണ്ട്, സ്പീക്കര്‍ തുടങ്ങിയവരെ തിരഞ്ഞെടുക്കുക. കഥാ മത്സരം രാവിലെ 10.30 മുതല്‍ 11.30 വരെയും കവിതാ മത്സരം ഉച്ചയ്ക്ക് 12 മുതല്‍ 1 വരെയും ഉപന്യാസമത്സരം ഉച്ചകഴിഞ്ഞ് 2 മുതല്‍ 3 വരെയും പ്രസംഗമത്സരം വൈകിട്ട് 3 മുതല്‍ 4 വരെയും നടത്തും. മത്സരങ്ങള്‍ക്ക് അരമണിക്കൂര്‍ മുമ്പ് വിഷയം നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ മത്സരം ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് നേരിട്ട്

രജിസ്റ്റര്‍ ചെയ്യണം. വിജയികള്‍ക്ക് ശിശുദിനാഘോഷ ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്യും. വിജയികളെ സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുപ്പിക്കും. ഫോണ്‍ 9961001616.