തണ്ണീർത്തടങ്ങളിലെ നീർപ്പക്ഷി കണക്കെടുപ്പ്: പ്രൊപ്പോസൽ ക്ഷണിച്ചു

post

കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK) 'കേരളത്തിലെ റാംസാർ തണ്ണീർത്തടങ്ങളിലെ (വേമ്പനാട് കോൾ, അഷ്ടമുടി, ശാസ്താംകോട്ട) വാർഷിക നീർപ്പക്ഷി കണക്കെടുപ്പിന് (2022-23)' പ്രൊപ്പോസലുകൾ ക്ഷണിച്ചു.

അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അംഗീകൃത സന്നദ്ധ സംഘടനങ്ങൾ, സർക്കാർ ഡിപ്പാർട്ട്‌മെന്റുകൾ എന്നിവയ്ക്ക് അപേക്ഷിക്കാം. പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ അപേക്ഷയുടെ മൂന്നു പകർപ്പുകൾ തപാലിലും ഇ-മെയിലിലും നവംബർ അഞ്ചിനകം മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK), നാലാം നില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്‌സ്, തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2326264, ഇ-മെയിൽ: swak.kerala@gmail.com / swak.envt@kerala.gov.in. അപേക്ഷയുടെ മാർഗനിർദ്ദേശങ്ങൾ, മാതൃക അപേക്ഷാഫോം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ www.envt.kerala.gov.in ൽ ലഭ്യമാണ്.