ശബരിമല: ജില്ലാ പോലീസ് മേധാവി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി

post

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി നവംബർ 15ന് സന്നിധാനം തുറക്കാനിരിക്കെ പരമ്പരാഗത കാനനപാതയായ വണ്ടിപ്പെരിയാർ സത്രം, പുല്ലുമേട് എന്നിവിടങ്ങളിൽ ഏർപ്പെടുത്തേണ്ട സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലം സന്ദർശിച്ചു. പതിനഞ്ചിന് മുമ്പ് തന്നെ മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തീകരിക്കാൻ കഴിയുമെന്ന് എസ്.പി വി.യു കുര്യാക്കോസ് അറിയിച്ചു.

സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സത്രം പുല്ലുമേട് പാതയിൽ കാടുകൾ വെട്ടിത്തെളിച്ചു. റോഡ് അറ്റകുറ്റപ്പണിയാണ് ഇനി പൂർത്തിയാകാനുള്ളത്. റവന്യൂ, പഞ്ചായത്ത്, വനം വകുപ്പുകൾ സംയുക്തമായാണ് മണ്ഡലകാലത്തോടനുബന്ധിച്ച് ഇതുവഴിയെത്തുന്ന അയ്യപ്പഭക്തർക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. മേഖലയിൽ സ്പെഷ്യൽ പോലീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.