മാവേലിക്കരയില്‍ കെ എസ് ആര്‍ ടി സി ഫ്യുവല്‍ ഔട്ട്‌ലെറ്റ്

post

മാവേലിക്കര കെ.എസ്.ആർ.ടി.സി. സ്റ്റാന്റിൽ യാത്ര ഫ്യൂവൽ ഔട്ട്‌ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചു.  ഗതാ​ഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്ത്യൻ ഓയിലുമായി ചേർന്ന് സംസ്ഥാനത്ത് 75 റീട്ടെയിൽ ഔട്ട്ലെറ്റുകൾ സ്ഥാപിക്കാനാണ് ല​ക്ഷ്യമിടുന്നത്. ഇതിനകം 10 എണ്ണം ആരംഭിച്ചു കഴിഞ്ഞു. ആറ് മാസത്തിനകം 30 ഔട്ട്ലെറ്റുകൾ കൂടി ആരംഭിക്കും. ബസ് സ്റ്റാന്റുകളോട് ചേർന്ന് സി.എൻ.ജി, എൽ.എൻ.ജി., ഇലക്ട്രിക് ചാർജിം​ഗ് സറ്റേഷനുകളും ഭാവിയിൽ ആരംഭിക്കും. വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൽ തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണ ആവശ്യമാണ്. നാടിന്റെ വികസനമാണ് പ്രധാനമെന്ന് മനസ്സിലാക്കി എല്ലാ ജനപ്രതിനിധികളും ഉദ്യോ​ഗസ്ഥരും ഉത്തരവാദിത്വത്തോടെയുള്ള പ്രവർത്തനങ്ങൾ നടത്തണം- മന്ത്രി പറഞ്ഞു. ചടങ്ങിൽ എം.എസ്. അരുൺകുമാർ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയായി. ന​ഗരസഭാധ്യക്ഷൻ കെ.വി. ശ്രീകുമാർ ആദ്യ വിൽപന നിർവഹിച്ചു. എൻ. ബാലാജി റിപ്പോർട്ട് അവതരിപ്പിച്ചു.