ശബരിമല തീർഥാടനം: അവലോകനയോഗം ചേർന്നു

post

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ ശുചീകരണപ്രവർത്തനങ്ങക്കെുറിച്ച് വിലയിരുത്താൻ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടേയും ഏജൻസികളുടേയും അവലോകന യോഗം ചേർന്നു. ഏജൻസികളുമായി ചർച്ചചെയ്ത് ഖര, അജൈവ, ജൈവ മാലിന്യനീക്കവുമായി ബന്ധപ്പെട്ട് സമഗ്രമായ കർമപദ്ധതി തയാറാക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.

എരുമേലിയിൽ സ്ലറി ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ചു ശുചിമുറി മാലിന്യമടക്കം ശാസ്ത്രീയമായി സംസ്‌കരിച്ചു മാതൃകയായ ചെമ്പകശേരി പാർക്കിങ് ഗ്രൗണ്ട് അധികൃതരെ യോഗത്തിൽ ജില്ലാ കളക്ടർ പൊന്നാടയണിയിച്ച് ആദരിച്ചു.