കര്‍ഷകമിത്ര: അപേക്ഷ ക്ഷണിച്ചു

post

ആലപ്പുഴ: മാരാരിക്കുളം തെക്ക്, ആര്യാട്, മണ്ണഞ്ചേരി, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, ആലപ്പുഴ നഗരസഭ എന്നീ കൃഷിഭവനുകളില്‍ കര്‍ഷക മിത്രയെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കൃഷി ഭവനില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍, അവരുടെ മക്കള്‍, വി.എച്.എസ്.ഇ. അഗ്രിക്കള്‍ച്ചറല്‍ ബിരുദമുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 10 വരെ ആലപ്പുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ അപേക്ഷ സ്വീകരിക്കും. കൃഷിയില്‍ പരിജ്ഞാനവും പ്രവൃത്തി പരിചയവും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനുള്ള അറിവും ഉള്ളവർക്ക് അപേക്ഷിക്കാം.