ആലംപാടി ഏരിയാപാടി പാടത്ത് നൂറ് മേനി വിളവെടുപ്പ്

post

ചെങ്കള പഞ്ചായത്തിലെ ഏരിയാപാടി പാടത്ത് ഉത്സവപ്രതീതിയായിരുന്നു. ചെങ്കള കൃഷിഭവന്‍ ഏരിയാപാടി പാടശേഖര സമിതി മുഖേന കൃഷി ചെയ്ത 15 ഹെക്ടറോളം വരുന്ന നെല്‍കൃഷിയുടെ വിളവെടുപ്പ് ഉത്സവത്തിന് തുടക്കമായി. പാടശേഖര സമിതിയുടെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ വിളവെടുത്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍.വീണാറാണി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

കൃഷി ഭവന്‍ മുഖേന ലഭിച്ച അത്യുല്‍പാദന ശേഷിയുള്ള ശ്രേയസ് വിത്തിനമാണ് കൃഷിക്കായി ഉപയോഗിച്ചത്. കഴിഞ്ഞ ജൂലൈയില്‍ ആണ് കൃഷി ഇറക്കിയത്. 130 ദിവസത്തിനൊടുവിലാണ് വിളവെടുപ്പ് ആരംഭിച്ചത്. ആധുനിക കൊയ്ത്തുയന്ത്രം ഉപയോഗിച്ചാണ് വിളവെടുക്കുന്നത്.