മലബാർ മേഖലയിലെ കാർഷിക പദ്ധതികൾക്ക് അർഹമായ പരിഗണന ലഭിക്കും

post

മലബാർ മേഖലയിലെ കാർഷിക പദ്ധതികൾക്ക് അർഹമായ പരിഗണന ലഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കുന്നുമ്മൽ ബ്ലോക്ക് അഗ്രോ സർവ്വീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ ധനസഹായത്തോടെ ചാത്തങ്കോട്ടുനടയിൽ 5 ഏക്കർ സ്ഥലത്ത് ആരംഭിക്കുന്ന കാർഷിക നേഴ്സറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സാധ്യമായ ഇടങ്ങളിൽ എല്ലാം പച്ചക്കറികൾ, പഴങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ കൃഷി ചെയ്യാൻ പ്രത്യേക താല്പര്യം കാണിക്കണമെന്നും മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമ്മാണ മേഖലയിൽ ഇടപെടണമെന്നും ഇത് കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.