തടിക്കടവ് ഗവ.ഹൈസ്‌കൂൾ വിദ്യാർഥികളുടെ യാത്രാക്ലേശത്തിന് പരിഹാരം
തടിക്കടവ് ഗവ.ഹൈസ്‌കൂൾ കെട്ടിടവും ബസും ഉദ്ഘാടനം ചെയ്തു
തടിക്കടവ് ഗവ.ഹൈസ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച സ്‌കൂൾ ബസിന്റെ ഫ്ളാഗ് ഓഫും എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർവഹിച്ചു. സ്‌കൂളിനായി ഓഡിറ്റോറിയം അടക്കമുള്ള പുതിയ കെട്ടിടം നിർമിക്കാൻ ഒരു കോടി രൂപ അനുവദിച്ചതായി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് സ്‌കൂളിൽ പുതിയ കെട്ടിടം നിർമിച്ചത്. രണ്ട് നിലകളിലായി എട്ട് മുറികളാണുള്ളത്. എം എൽ എ ഫണ്ടിൽ നിന്നും 22.06 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌കൂളിന് പുതിയ ബസ് അനുവദിച്ചത്. ഇതോടെ വിദ്യാർഥികളുടെ യാത്രാക്ലേശത്തിന് പരിഹാരമായി.