ലഹരി വിരുദ്ധ സന്ദേശം ഉയര്‍ത്തി സൗഹൃദ ഫുട്‌ബോള്‍ മത്സരം

post

ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ റവന്യു ടീമും ജില്ലാ എക്‌സൈസ് ടീമും തമ്മില്‍ നടത്തിയ സൗഹൃദ ഫുട്‌ബോള്‍ മത്സരം ശ്രദ്ദേയമായി. കളക്ടറേറ്റ് റിക്രിയേഷന്‍ ക്ലബിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ 3 ഗോളുകള്‍ക്ക് ജില്ലാ എക്‌സൈസ് ടീം ജില്ലാ റവന്യു ടീമിനെ തോല്‍പ്പിച്ചു. ലഹരിക്കെതിരെ അണിചേരുക, ലഹരി വിമുക്ത കേരളം യജ്ഞത്തില്‍ പങ്കാളികളാവുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് മത്സരം സംഘടിപ്പിച്ചത്. ഫുട്‌ബോള്‍ മത്സരം ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു.